ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണം;കുറ്റം സമ്മതിച്ച് വി കെ ഇബ്രാഹിം കുഞ്ഞ്

Report: Web Desk

ആദായനികുതി വകുപ്പിനോട് കുറ്റം സമ്മതിച്ച് വി.കെ ഇബ്രാഹിംകുഞ്ഞ്. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് നികുതി അടക്കാത്ത പണമാണെന്നും ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നുവെന്നും വിജിലൻസ് അറിയിച്ചു .

2017ൽ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നാലര കോടിയുടെ കണക്കിൽപെടാത്ത നിക്ഷേപമുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിച്ച ഇൻകം ടാക്‌സ് വകുപ്പിന്റെ പ്രൊഹിബിഷൻ ഓർഡറും കണ്ടെത്തി. നടപടി ഒഴിവാക്കുന്നതിനു ഒരു കോടി പന്ത്രണ്ട് ലക്ഷം പ്രധാൻമന്ത്രി ഗരീബ് കല്യാൺ ഡിപ്പോസിറ്റ് സ്‌കീമിൽ നിക്ഷേപിച്ചു.

രണ്ടേകാൽ കോടി നികുതി കുടിശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലൻസിന് ലഭിച്ചു. നാലേ കാൽ കോടിയുടെ ഉറവിടം എവിടെന്നു പറയാൻ കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.നികുതി വെട്ടിച്ചതിൽ പിഴ ഒടുക്കിയതിന്റെയും രസീതുകൾ മന്ത്രിയുടെ വീട്ടീൽ നിന്ന് കണ്ടെത്തി.

error: Content is protected !!