കുടുംബശ്രീ വനിതകൾക്കായി കോഴിക്കോട് എൻഐടിയുടെ പരിശീലനം

കോഴിക്കോട്∙ സാമൂഹിക ശാക്തീകരണം എന്ന ലക്ഷ്യത്തോടെ, കയർ ബോർഡ് ഓഫ് ഇന്ത്യയുമായി സഹകരിച്ച്, കോഴിക്കോട് എൻഐടിയിലെ സെന്റർ ഫോർ വിമൻ വെൽഫെയർ ആൻഡ് സോഷ്യൽ എംപവർമെന്റ് (CWSE), സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് (CCESD) കേന്ദ്രങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടുമാസം നീണ്ടുനിൽക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ (VAP) നിർമാണ പരിശീലനത്തിന് തുടക്കമായി.

ഇരുപത് കുടുംബശ്രീ വനിതകൾക്ക് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ അവശ്യ വൈദഗ്ധ്യം നൽകി അതുവഴി അവരുടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക നിലയും ഉയർത്താൻ ഈ സംരംഭം ലക്ഷ്യമിടുന്നു. പ്രോഗ്രാം ഓഗസ്റ്റ് 6 മുതൽ ഒക്ടോബർ 5 വരെ കോഴിക്കോട് എൻഐടി യിലെ സെൻട്രൽ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സിഡബ്ല്യുഎസ്ഇ ഓഫീസിൽ നടക്കും. കയർ ബോർഡ് ഓഫ് ഇന്ത്യ ഓരോ പങ്കാളിക്കും സ്റ്റൈപ്പൻഡ് നൽകുകയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യും.
ഈ പരിപാടിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടന്നു. പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ജയശ്രീ ടി.കെ., സിഡബ്ല്യുഎസ്ഇ ചെയർപേഴ്സൺ ഡോ.എസ്.ഭുവനേശ്വരി, സി.സി.ഇ.എസ്.ഡി ചെയർപേഴ്സൺ ഡോ.സജിത്ത് വി, കയർ ബോർഡ് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ചു. കണ്ണൂർ റീജിയണൽ ഓഫീസിൽ നിന്ന് അക്കൗണ്ട്സ് മാനേജർ ഇന്ദു, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ശ്രദ്ധ ബഹിരത്ത് എന്നിവർ സംസാരിച്ചു.

error: Content is protected !!