പീഡനവിവരം വെളിപ്പെടുത്തി നടി ഫാത്തിമ സന

Report: Web Desk

പീഡനവിവരം വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന.സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച് പറയുന്നതിനിടെയാണ് ചെറിയ പ്രായത്തിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്

ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറയുന്ന നിരവധി പേരുണ്ട്. അത്തരക്കാരെ താൻ കണ്ടിട്ടുണ്ടെന്നും. സിനിമ മേഖലയിൽ മാത്രമല്ല ലിംഗവിവേചനം നിലനിൽക്കുന്നത്. നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഇവിടെയുണ്ട്. അഞ്ച് വയസുള്ളപ്പോഴാണ് താൻ പിഡീപ്പിക്കപ്പെട്ടതെന്ന് പറഞ്ഞ ഫാത്തിമ സന, അത് തിരുത്തി മൂന്ന് വയസുള്ളപ്പോഴാണ് ലൈംഗികാതിക്രമത്തിനിരയായതെന്ന് വ്യക്തമാക്കി.

ലിംഗവിവേചനം സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ വേരോടിയിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലാക്കാമെന്നും . സ്ത്രീകളും ന്യൂനപക്ഷവും അടങ്ങുന്ന സമൂഹം വിവേചനത്തിനെതിരെ പോരടിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാത്തിമ സന പറഞ്ഞു.

error: Content is protected !!