”നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ പറയാൻ പാര്‍വതിയെ പോലുള്ള പെണ്‍കുട്ടികളെ നമുക്ക് വേണം”; പി.കെ ശ്രീമതി ടീച്ചർ

Report: Web Desk

”നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ പറയാൻ പാര്‍വതിയെ പോലുള്ള പെണ്‍കുട്ടികളെ നമുക്ക് വേണം” പി.കെ ശ്രീമതി ടീച്ചർ.കഴിഞ്ഞ ദിവസമാണ് പാർവതി തിരുവോത്ത് താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചത്. നടി ഭാവനയെ മരിച്ചവരുമായി താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി.ഇപ്പോഴിതാ പാർവതിയെ പിന്തുണച്ച് സിനിമാ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ രം​ഗത്തെത്തുകയാണ്. നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ പറയാൻ പാര്‍വതിയെ പോലെയുള്ള പെണ്‍കുട്ടികളെ നമുക്ക് വേണമെന്നായിരുന്നു പി.കെ ശ്രീമതി ടീച്ചറുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീമതി ടീച്ചറുടെ പ്രതികരണം.

error: Content is protected !!