പൂനൂരിൽ ഓവു ചാലുകൾ ഇനിയും മൂടിയില്ല ;അപകടഭീതിയിൽ നാട്ടുകാർ

newsdesk

പൂനൂർ : കൊയിലാണ്ടി- താമരശ്ശേരി- എടവണ്ണ സംസ്ഥാനപാത നവീകരിച്ചപ്പോൾ പൂനൂരങ്ങാടിയിൽ മഠത്തുംപൊയിൽ റോഡ് ജങ്ഷനിലെയും നരിക്കുനി റോഡിലേക്കടുത്തുമുള്ള ഓവുചാലിൽ സ്ലാബുകളിടാത്തത് വലിയ അപകടക്കെണിയായി തുടരുന്നു.
ഇത് സംബന്ധിച്ച് നാട്ടുകാരുടെ പരാതിയിൽ ഇതുവരെ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

ഇവിടെ ദിനം പ്രതി അപകടങ്ങൾ നിത്യ സംഭവമാണ് കാൽനട യാത്രക്കാരാണ് ഏറെയും അപകടത്തിൽ പെടുന്നത്.

വാർഡ് മെമ്പർക്കും പഞ്ചായത്തിനും പരാതി നൽകിയിട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും വാർഡ് മെമ്പറും പഞ്ചായത്തും പരിഹരിച്ചില്ല. ഓവുചാൽ മൂടാതെ കിടക്കുകയാണെങ്കിൽ സ്കൂൾ കുട്ടികളും കാൽനട യാത്രക്കാരും വളരെ ബുദ്ധിമുട്ടിലാകും. പൂനൂർ എൽ പി സ്കൂളിലേക്ക് പോകുന്ന കുട്ടികൾ കടന്നുപോകുന്ന വഴിയും മഠത്തുംപൊയിൽ റോഡിലേക്കു പോകുന്ന ഓട്ടോറിക്ഷകളും ബൈക്കുകളുമടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്ന റോഡും കടന്ന് പോകുന്ന സ്ഥലമാണ് .

ഇനിയും പ്രശ്നത്തിന് പരിഹാരമില്ലാതെ തുടർന്നാൽ നാട്ടുകാർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങും.ഉന്നതതലത്തിലേക്ക് പരാതി കൊടുക്കാനും ആലോചിക്കുന്നു.

error: Content is protected !!