
newsdesk
കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് മരത്തടികൾ കയറ്റിവന്ന ലോറി മറിഞ്ഞു. ഇന്നു പുലർച്ചെയാണ് അപകടം. ലോറി ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നുവെന്നാണു വിവരം.
പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. മരത്തടികൾ കയറ്റിവന്ന ലോറിയാണ് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞത്. കോഴിക്കോട് ഭാഗത്തേക്കു പോവുന്ന ലോറി ആണ് മറിഞ്ഞത് . ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം.
അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ക്രെയിൻ എത്തി മരം മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു