കോഴിക്കോട് ബീച്ചിൽ തിമിംഗലം കരയ്ക്കടിഞ്ഞു;ചത്തത് 15 അടി വലുപ്പമുള്ള നീല തിമിംഗലം

newsdesk

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീല തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. ബീച്ചിലെ ലൈഫ് ഗാർഡുകളാണ്ഇന്നലെ രാവിലെ തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. അഴുകിയ നിലയിലായിരുന്നു. കോർപ്പറേഷൻഅധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കപ്പൽ തട്ടിയോ അസുഖം ബാധിച്ചോ ആകാം തിമിംഗലം ചത്തിട്ടുണ്ടാവുകയെന്നാണ് നിഗമനം. വൈകീട്ടോടെ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരെത്തിപോസ്റ്റുമാർട്ടം നടത്തി കോർപ്പറേഷന്റെ മേൽനോട്ടത്തിൽ മറവു ചെയ്തു. 15 അടിയിലേറെ വലുപ്പമുള്ള തിമിംഗലത്തെ കാണാൻ നിരവധി പേരാണ് ബീച്ചിലെത്തിയത്.

error: Content is protected !!