തിമിംഗല ചർദ്ദിലുമായി മലയാളികൾ കർണാടകയിൽ പിടിയിൽ

newsdesk

കന്യാകുമാരി : മാര്‍ത്താണ്ഡത്ത് 36 കോടി വിലവരുന്ന ആംബര്‍ഗ്രീസുമായി (തിമിംഗില ഛര്‍ദി) ആറ് മലയാളികള്‍ തമിഴ്‌നാട് പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയില്‍. തിരുവനന്തപുരം സ്വദേശി വിവേകാനന്ദന്‍, കൊല്ലം സ്വദേശി നിജി, കാരക്കോണം സ്വദേശികളായ ജയന്‍, ദിലീപ്, പാലക്കാട്ടുകാരായ ബാലകൃഷ്ണന്‍, വീരാന്‍ എന്നിവരാണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ഹരികിരണ്‍ പ്രസാദിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!