
newsdesk
എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം കാപ്പുമല വളവിൽ മിനി പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 11:00 മണിക്കായിരുന്നു അപകടം സംഭവിച്ചത് . ഡ്രൈവർ അടക്കം വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല . വാഹനത്തിൽ നിന്നും റോഡിലേക്ക് ഡീസൽ ഒഴുകി തെന്നൽ അനുഭവപ്പെട്ടതോടെ മുക്കം ഫയർഫോഴ്സ് എത്തി ഡീസൽ കഴുകി വൃത്തിയാക്കി.