മുക്കം റോട്ടറി ക്ലബ് നൽകി വരുന്ന രാഷ്ട്ര നിർമ്മാണ പുരസ്ക്കാര ത്തിന് മുക്കം ഉപജില്ലയിലെ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചേന്ദമംഗലൂർ ഹൈസ്കൂൾ മലയാളം അദ്ധ്യാപകൻ ബന്ന ചേന്ദമംഗലൂർ അർഹനായി

newsdesk

റോട്ടറി ഇന്ത്യ ലിറ്ററസിയുടെ ആഭിമുഖ്യത്തിൽ സർക്കാർ, അർദ്ധ സർക്കാർ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപർക്ക് മുക്കം റോട്ടറി ക്ലബ് നൽകി വരുന്ന രാഷ്ട്ര നിർമ്മാണ പുരസ്ക്കാരത്തിന് ഈ വർഷം മുക്കം ഉപജില്ലയിലെ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചേന്ദമംഗലൂർ ഹൈസ്കൂൾ മലയാളം അദ്ധ്യാപകൻ ശ്രീ ബന്ന ചേന്ദമംഗലൂർ അർഹനായി. 29-09-2023, വെള്ളിയാഴ്ച രാവിലെ ചേന്ദമംഗലൂർ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ റോട്ടറി പ്രസിഡൻ്റ് ശ്രീ.കെ. നന്ദകുമാർ, ശ്രീ ബന്ന ചേന്നമംഗലൂർ ന് അവാർഡ് സമ്മാനിച്ചു. റോട്ടറി ഡിസട്രിക്ട് ലിറ്ററസി റീജിയണൽ ചെയർ സുകുമാരൻ മാസ്റ്റർ പ്രശംസാ ഫലകം നൽകി, റോട്ടറി മുൻ പ്രസിഡണ്ട് ശ്രീ കൊറ്റങ്ങൽ സുരേഷ് ബാബു പൊന്നാട അണിയിച്ചു.
ക്ലബ് സെക്രട്ടറി ശ്രീ സിബി ജേക്കബ്, ശ്രീമതി അരുണ കെ കെ , Dr.മനോജ് , Dr. സി.ജെ തിലക് , ശ്രീ ഹുസ്സൻ ഗ്രീൻ , ശ്രീ ഉമ്മർ ത്രീ സ്റ്റാർ ശ്രീ ബിൻസാൻ, ശ്രീ അരുൺ ലാൽ, പ്രിൻസിപ്പൽ ശ്രീ അബ്ദുൽ റഷീദ്, ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് അലി,
പി .ടി .എ .പ്രസിഡൻ്റ് ശ്രീമതി സലീന റഹ്‌മാൻ ,സ്റ്റാഫ് സെക്രട്ടറി ശ്രീ.മുഹമ്മദ് ബഷീർഎന്നിവർ പ്രസംഗിച്ചു.ഡോ ദീപക് തിലക് നന്ദി പറഞ്ഞു.

error: Content is protected !!