മുക്കം ഇ.എം.എസ് സഹകരണ ആശുപത്രി പ്രസിഡണ്ടായി ടി.പി. രാജീവ് മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു

newsdesk

മുക്കം : മുക്കം ഇ.എം.എസ് സഹകരണ ആശുപത്രി പ്രസിഡണ്ടായി ടി.പി. രാജീവ് മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന സഹകരണ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷണർ നിയോഗിച്ച റിട്ടേണിങ്ങ് ഓഫീസർ , കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീ. ഷിബുവിന്റെ സാന്നിധ്യത്തിൽ ഏക കണ്ഠമായാണ് രാജീവ് മാസ്റ്റർ ആശുപത്രി സഹകരണ സംഘം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.തുടർന്നു നടന്ന അനുമോദന യോഗത്തിൽ തിരുവമ്പാടിഎം.എൽ.എ ശ്രീ. ലിന്റോ ജോസഫ് , കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് ടി.വിശ്വനാഥൻ, ഹോസ്പിറ്റൽ വൈസ് പ്രസിഡണ്ട് ശ്രീ.വി.കെ വിനോദ് എന്നിവർ സംസാരിച്ചു.

error: Content is protected !!