ദേശീയ സിനിമ ദിനത്തിൽ 99 രൂപക്ക് സിനിമ കാണാം; ഒറ്റദിവസം 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്

newsdesk

ദേശീയ സിനിമാദിനം എന്ന പേരിൽ ഈ വർഷവും ഓഫർ വരുന്നുണ്ട്. ഇത് പ്രകാരം ഒക്ടോബർ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ 99 രൂപയ്ക്ക് സിനിമ കാണാം.

മൾട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പി.വി.ആർ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മൾട്ടിപ്ലെക്സ് തീയറ്ററുകളിലാണ് ഈ ഓഫർ ലഭ്യമാവുക.

ചലച്ചിത്ര വ്യവസായത്തിന് ഉണർവ് പകരുകയെന്ന ആശയത്തോടെ ആവിഷ്കരിച്ചിട്ടുള്ള ദേശീയ ചലച്ചിത്രദിനത്തിൻറെ ഭാഗമായി കഴിഞ്ഞ വർഷം ഒറ്റദിവസം 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

error: Content is protected !!