വീണ്ടും ജാഗ്രതയുടെ കാലം നിപയെ അറിഞ്ഞു പ്രതിരോധിക്കാം നമുക്ക് ;ലക്ഷണങ്ങൾ ? ബാധിതനിൽ നിന്ന് രോഗം പകരുന്നത് എപ്പോൾ, രോഗം വന്നുപോയവരിൽ പാർശ്വഫലങ്ങളുണ്ടാകുമോ? പ്രതിരോധം എങ്ങനെ ?

NEWSDESK

നിപ തന്നു പോയ ദുരന്തചിത്രങ്ങൾ അതേ പടി കിടപ്പുണ്ട് ഓരോ മലയാളിയുടെയും മനസ്സിൽ .2018 മേയ് മാസത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരികുന്നത് . കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു അന്ന് കേസുകൾ റിപ്പോർട്ട് ചെയ്തത്. മലയാളികളെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ദിനങ്ങൾ… സിസ്റ്റർ ലിനി ഉൾപ്പടെ പതിനേഴ് മരണങ്ങൾ

2021 ൽ സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോർട്ട് ചെയ്തു. അന്ന് ഒരാളാണ് മരിച്ചത്. രണ്ട് വർഷത്തിനിപ്പുറം വീണ്ടും നിപ ആശങ്കയിലാണ് സംസ്ഥാനം. കോഴിക്കോട് രണ്ട് നിപ മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട് ആളുകളുടെ മനസിൽ പല തരത്തിലുള്ള സംശയങ്ങളുണ്ട്.
പകരുന്ന രീതി

പകരുന്ന രീതിഇത് സാധാരണയായി മൃഗങ്ങളിൽ നിന്ന് അല്ലെങ്കിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കാണ് പകരുക. വവ്വാലുകളിൽ ഈ വൈറസിന്റെ സോഴ്‌സ് ഉണ്ട്. വവ്വാലുകളിൽ നിപ മാത്രമല്ല, കോടിക്കണക്കിന് വൈറസുകളുണ്ട്. വവ്വാലുകൾ പഴ വർഗങ്ങളിൽ കടിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കുന്നു.

ലക്ഷണങ്ങൾ

സാധാരണ പനിയുടെ ലക്ഷണങ്ങളാണ് ഉണ്ടാകുക. ശക്തമായ പനി, തലവേദന, ഛർദ്ദിയൊക്കെയുണ്ടാകും. വൈറസ് രണ്ട് ഭാഗങ്ങളെ ബാധിക്കുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത്, തലച്ചോറിനെയും ശ്വാസകോശത്തെയും.ശ്വാസകോശത്തെ ബാധിക്കുമ്പോൾ ന്യൂമോണിയ വരും. ശ്വസനപ്രക്രിയയിൽ തടസം വന്നിട്ടാണ് മരണം സംഭവിക്കുക. തലച്ചോറിനെ ബാധിച്ചാൽ, തലയിൽ നീർക്കെട്ടുണ്ടാകും. ഇതുവഴിയാണ് മരണം സംഭവിക്കുന്നത്.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഇത് വ്യാപകമായി പകരുന്ന രോഗമേ അല്ല. കോഴിക്കോട് രോഗം സ്ഥിരീകരിച്ചെന്നുകരുതി അവിടെ വരുന്ന എല്ലാവർക്കും രോഗം വരിക, അങ്ങനെ ഡെങ്കിപോലെയോ,വൈറൽ പനി പോലെയോ പകരുന്ന രോഗമല്ല ഇത്. ലോകത്തിന്റെ മൊത്തം ചരിത്രമെടുത്തുനോക്കിയാൽപ്പോലും വളരെ കുറച്ചുപേർക്കാണ് ഈ രോഗം ബാധിച്ചത്. പക്ഷേ രോഗം ബാധിക്കുന്നവരിൽ മരണമുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നതാണ് പ്രധാന വെല്ലുവിളി.ഏകദേശം നാൽപ്പത് മുതൽ എൺപത് ശതമാനം വരെ മരണനിരക്ക് ഉണ്ട്. അതായത് നൂറ് പേർക്ക് ബാധിച്ചാൽ നാൽപ്പത് മുതൽ എൺപത് പേർ വരെ മരിച്ചുപോകാനുള്ള സാദ്ധ്യത, അതാണിതിന്റെ അപകടം.സമ്പർക്കത്തിലായവരെ കണ്ടെത്തുകയാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്. അവർക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുക. അവരെ ക്വാറന്റൈനിലാക്കുക. പക്ഷികൾ കടിച്ച പഴവർഗങ്ങൾ കഴിക്കാതിരിക്കുക. ഇത് രണ്ടുമാണ് പ്രധാനമായും ചെയ്യാനുള്ളത്. ആരോഗ്യപ്രവർത്തകരും ഇവരെ പരിചരിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

നിപ ബാധിതനിൽ നിന്ന് രോഗം പകരുന്നത് എപ്പോൾ

പതിനാല് ദിവസമാണ് ഇൻകുബേഷൻ പിരീഡ്. അതായത് ശരീരത്തിൽ അണുക്കൾ പ്രവേശിച്ച്, രോഗലക്ഷണങ്ങളിലെത്താൻ പത്ത് മുതൽ പതിനാല് ദിവസം വരെയെടുക്കും. അസുഖത്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ് ഇത് പടരുക.പാർശ്വഫലങ്ങൾ ഉണ്ടാകുമോ?നിപ വന്നുപോയവരിൽ പാർശ്വഫലങ്ങളുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന് തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയുണ്ടായവരാണെങ്കിൽ, റിക്കവർ ചെയ്യുന്ന ചില ആളുകളിൽ കൈകാലുകൾക്ക് ബലക്കുറവ് പോലുള്ള പ്രശ്‌നങ്ങളുണ്ടായേക്കാം. എല്ലാവർക്കും അങ്ങനെ വരണമെന്നൊന്നുമില്ല.എത്ര ദിവസം ക്വാറന്റൈനിലിരിക്കണംരോഗിയുമായി സമ്പർക്കത്തിലായാൽ ഇൻകുബേഷൻ പിരീഡിന്റെ ഇരട്ടി ദിവസമാണ് സാധാരണയായി പറയുക. 28 ദിവസം വരെ പോകാം.രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണെങ്കിൽ ചില സാഹചര്യങ്ങളിൽ നേരത്തെ നിർത്താൻ പറ്റും.

മരിച്ചയാളിൽ നിന്ന് രോഗം പകരുമോ?
മരിച്ചാലും അയാളുടെ ശരീരത്തിൽ കുറച്ച് നാൾ കൂടി വൈറസ് നിൽക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽത്തന്നെ മരണാനന്തര ചടങ്ങുകളും മറ്റും നടത്തുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കുക.നിപ വൈറസ് വാക്‌സിൻവാക്‌സിനായിട്ടുള്ള ട്രയലൊക്കെ നടക്കുന്നുണ്ട്. ഒന്നും സക്‌സസ് ഫുള്ളായിട്ടില്ല. കാരണം വാക്‌സിൻ നമ്മൾ എപ്പോഴാണ് വികസിപ്പിക്കുന്നത്, രോഗം ഒരുപാട് പേരെ ബാധിക്കുമ്പോൾ. എന്നാൽ നിപയ്ക്ക് വ്യാപനം കുറവാണ്. അതിനാൽത്തന്നെ വാക്‌സിനായുള്ള ഒരു നൂറ് ശതമാനം ശ്രമം ഉണ്ടായിട്ടില്ല. അതൊരു ന്യൂനതയല്ല. വാക്‌സിനിലേക്ക് നമ്മൾ എത്തണമെന്നുണ്ടെങ്കിൽ വൈറസിന് അത്രയും വ്യാപനം ഉണ്ടായിരിക്കണം.രോഗം മറ്റ് ജീവികളിൽ നിന്നും പകരുമോമറ്റ് പക്ഷികൾ, എലി ഈ ജീവികളിൽ നിന്ന് പകരാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ കൂടുതലും വവ്വാലിൽ നിന്നാണ് പകരുന്നത്

ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ട മുൻകരുതൽ
നിപയെക്കുറിച്ച് എല്ലാവർക്കും ബോധവത്ക്കരണം നൽകുക. പിന്നെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി, ക്വാറന്റൈൻ ചെയ്യുക. അവർക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുക. അതാണ് ആരോഗ്യവകുപ്പിന് പ്രധാനമായും ചെയ്യാൻ സാധിക്കുക.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഇത് വ്യാപകമായി പകരുന്ന രോഗമേ അല്ല. കോഴിക്കോട് രോഗം സ്ഥിരീകരിച്ചെന്നുകരുതി അവിടെ വരുന്ന എല്ലാവർക്കും രോഗം വരിക, അങ്ങനെ ഡെങ്കിപോലെയോ,വൈറൽ പനി പോലെയോ പകരുന്ന രോഗമല്ല ഇത്. ലോകത്തിന്റെ മൊത്തം ചരിത്രമെടുത്തുനോക്കിയാൽപ്പോലും വളരെ കുറച്ചുപേർക്കാണ് ഈ രോഗം ബാധിച്ചത്. പക്ഷേ രോഗം ബാധിക്കുന്നവരിൽ മരണമുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നതാണ് പ്രധാന വെല്ലുവിളി.ഏകദേശം നാൽപ്പത് മുതൽ എൺപത് ശതമാനം വരെ മരണനിരക്ക് ഉണ്ട്. അതായത് നൂറ് പേർക്ക് ബാധിച്ചാൽ നാൽപ്പത് മുതൽ എൺപത് പേർ വരെ മരിച്ചുപോകാനുള്ള സാദ്ധ്യത, അതാണിതിന്റെ അപകടം.

തടയാൻ

സമ്പർക്കത്തിലായവരെ കണ്ടെത്തുകയാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്. അവർക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുക. അവരെ ക്വാറന്റൈനിലാക്കുക. മാസ്ക് ധരിക്കാം ,അകലം പാലിക്കാം പക്ഷികൾ കടിച്ച പഴവർഗങ്ങൾ കഴിക്കാതിരിക്കുക. ഇതൊക്കെയാണ്പ്രധാനമായും ചെയ്യാനുള്ളത്. ആരോഗ്യപ്രവർത്തകരും ഇവരെ പരിചരിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

error: Content is protected !!