
newsdesk
മുക്കം:കൊടിയത്തൂരിൽ മൂന്നു വയസ്സുകാരന്റെ കൈവിരൽ ഇഡലി തട്ടിൽ കുടുങ്ങി. പള്ളിത്തൊടികയിൽ ശുഐബിന്റെ മകൻ നുഹ്മാൻറെ കൈവിരലാണ് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇഡലി പാത്രത്തിന്റെ തട്ടിന്റെ തുളയിൽകുടുങ്ങിയത് . കുട്ടിയുടെ വിരൽ പാത്രത്തിന്റെ തുളയിൽ നിന്നും പുറത്തെടുക്കാൻ വീട്ടുകാർ കഠിനമായി പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു .തുടർന്ന് കുട്ടിയെ മുക്കം അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചു .
മുക്കം സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ 20 മിനിറ്റിന്റെ പ്രയത്നം കൊണ്ട് കുട്ടിയുടെ വിരലിന് പരിക്കുകൾ കൂടാതെ ഇഡ്ഡലിത്തട്ട് മുറിച്ചുമാറ്റി രക്ഷപെടുത്തി .