എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേക്ക്, വോട്ടെണ്ണൽ പുരോഗമിക്കുന്നു; ലീഡ് ഇരുപത്തിനായിരത്തോട് അടുത്ത് ചാണ്ടി ഉമ്മൻ

newsdesk

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അൽപം വൈകി. 7.45 ഓടെയാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള കോളേജിലെ സ്‌ട്രോംഗ് റൂം തുറന്നത്.

ലീഡ് ചിത്രം വ്യക്തമാകുമ്പോൾ

8.25: ചാണ്ടി ഉമ്മന്റെ ലീഡ് ഉയരുന്നു. 502 വോട്ടുകൾ നേടി. ജെയ്ക് സി തോമസ് 366 വോട്ടും, എൻ ഡി എയുടെ ലിജിൻലാൽ 50 വോട്ടും നേടി

.8.58: ചാണ്ടി ഉമ്മൻ 2,578 വോട്ടിന് മുന്നിൽ. രണ്ടാം റൗണ്ട് തുടങ്ങി
9.03: ലീഡ് അയ്യായിരം കടന്നു
9.25: ചാണ്ടിയ‌ുടെ ലീഡ് ഏഴായിരം കടന്നു
9 :52 :ചാണ്ടിയുടെ ലീഡ് 17000 കടന്ന് …
9 ;57 : 20000…

error: Content is protected !!