ചാണ്ടി ഉമ്മൻ പുതുപ്പള്ളി, മകയിരം നക്ഷത്രം; ഒരു ശത്രു സംഹാരംപൂജ , ഒരു ഗണപതിഹോമം

NEWSDESK

പത്തനംതിട്ട : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 30,000 മുകളിൽ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന പ്രതീക്ഷയിൽ പത്തനംതിട്ട പന്തളം സ്വദേശി കണ്ണനാണ് ചാണ്ടി ഉമ്മന്റെ പേരിൽ കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ ശത്രു സംഹാര പൂജയും ഗണപതി ഹോമവും നടത്തിയത്.

പുതുപ്പള്ളിയിൽ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുൻപായി ഇന്ന് പുലർച്ചെയാണ് പൂജ നടത്തിയത്. 1,76,417 പേർ ഇന്ന് വോട്ട് ചെയ്യാനെത്തും. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുളളത്.വോട്ടെടുപ്പ് വൈകിട്ട് ആറിനാണ് അവസാനിക്കും.

error: Content is protected !!