
newsdesk
ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് തൃശൂരിൽ നഗരം കീഴടക്കാൻ ഇന്ന് പുലികൾ ഇറങ്ങും . കടുത്ത വർണങ്ങളണിഞ്ഞ പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളും നാടിളക്കി പുലിക്കളിയാടും. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്.