എസ്.പി.സി ക്യാമ്പ് സമാപിച്ചു ; ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ ചെന്ന് ഓണപ്പൂക്കളമിടുകയും ഓണപ്പാട്ടുകൾ പാടുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.

NEWSDESK

മുക്കം: ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ “ചലഞ്ച് ദി ചലഞ്ചേർസ്” ഓണം ക്യാമ്പ് സമാപിച്ചു. മുക്കം പൊലീസ് സ്റ്റേഷൻ ഇൻസ്പക്ടർ കെ.സുമിത്ത്കുമാർ പതാകയുയർത്തി.

കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സമാൻ ചാലൂളി അദ്ധ്യക്ഷത വഹിച്ചു. പി.പി.ഷറഫുദ്ദീൻ, മിനി എന്നിവർ നേതൃത്വം നൽകി. പ്രധാനാദ്ധ്യാപകൻ അനിൽ ശേഖർ സ്വാഗതവും എ.സി.പി.ഒ ജസീല നന്ദിയും പറഞ്ഞു. സി.പി.ഒ ഇസ്ഹാഖ് കാരശ്ശേരി, എ.പി.മുരളീധരൻ, മുഹമ്മദ് റാഫി, നസ്റിൻ എന്നിവർ ക്ലാസെടുത്തു. ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ ചെന്ന് ഓണപ്പൂക്കളമിടുകയും ഓണപ്പാട്ടുകൾ പാടുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.

error: Content is protected !!