ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയെ കുത്തി പരിക്കേൽപ്പിച്ചു

newsdesk

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയെ കുത്തി പരിക്കേൽപ്പിച്ചു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ജയേഷാണ് ആക്രമണത്തിന് പിന്നിൽ. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.

ജയേഷിന്റെ വീട്ടിലെ ബഹളം കേട്ട് അയല്‍വാസിയായ സുനില്‍ കുമാര്‍ അങ്ങോട്ടെത്തുകയും പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തു. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുനിൽകുമാർ ഇടപെട്ടുസംസാരിക്കുന്നതിനിടെ കൈയിൽ സൂക്ഷിച്ച കത്തികൊണ്ട് ജയേഷ് വയറ്റിൽ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം. കുത്തേറ്റ് സുനില്‍ കുമാര്‍ വീണുകിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സുനില്‍ കുമാര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

error: Content is protected !!