ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദത്തിൽ ഇനി റിവൊല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (R M P )

NEWSDESK

വടകര : ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദം ഇനി ആർ എം .പി ക്ക് . നിലവിലെ പ്രസിഡന്റ് ലീഗിലെ ഷക്കീല ഈങ്ങോളി ധാരണ പ്രകാരം കഴിഞ്ഞ ആഴ്ച്ച രാജി ഒഴിവിലാണ് പുതിയ പ്രസിഡന്ററ് അധികാരമേൽകുന്നത് .ആർ.എം പി യിലെ ടി.പി മിനികയാണ് പുതിയ പ്രസിഡണ്ട് .

ഏറാമല ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത്. യു.ഡി.എഫ്, ആർ.എം.പി ജനകീയ മുന്നണിയാണ്. രണ്ടര വർഷം പൂർത്തിയായതോടെയാണ് ലീഗിലെ ഷക്കീല ഈങ്ങോളി രാജിവെച്ചത്. വൈസ് പ്രസിഡന്റ് ലീഗിലെ ഷുഹൈബ് കുന്നത്താണ് . നിലവിലെ വൈ.പ്രസിഡന്റ് ആർ.എം.പി യിലെ കെ ദീപുരാജ് രാജി വെച്ചതിനെ തുടർന്നാണ് ഷുഹൈബിനെ തിരഞ്ഞെടുത്തത്.

error: Content is protected !!