
NEWSDESK
മുക്കം : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോവുന്ന കൂളിമാട് – എരഞ്ഞിമാവ് റോഡിനോടും കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിനോടുമുള്ള അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
കൊടിയത്തുർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി.ടി ഇസ്മാഈൽ ഉദ്ഘാടനം ചെയ്തു