യുവാവിനെ സ്‌ഫോടക വസ്തു എറിഞ്ഞശേഷം ഇരുമ്പ് കമ്പിയുപയോഗിച്ച് വധിക്കാന്‍ ശ്രമം; വടകരയില്‍ ഒരാള്‍ അറസ്റ്റില്‍

newsdesk

വടകര: വടകര കൈനാട്ടിയില്‍ സ്‌ഫോടക വസ്തു എറിഞ്ഞശേഷം യുവാവിനെ ഇരുമ്പ് കമ്പിയുപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടുങ്ങല്‍ വരക്കല്‍താഴെ മൊയ്തീന്‍ എന്ന റയീസ് (35) ആണ് വടകര പോലീസിന്റെ പിടിയിലായത്. മുട്ടുങ്ങല്‍ വെസ്റ്റിലെ തെക്കെ പുതിയ പുരയില്‍ നജാഫിനു(27) നേരെയാണ് അക്രമണം ഉണ്ടായത് . വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.

മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്കു സമീപം വെച്ച് വീട്ടിലേക്ക് പോവുകയായിരുന്ന നജാഫിനെ റയീസ് ആക്രമിക്കുകയായിരുന്നു. സ്‌പോടക വസ്തുവെറിഞ്ഞ ശേഷം ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ നജാഫിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി. നജാഫിന് തലയില്‍ പതിനൊന്ന് തുന്നലുണ്ട്.

വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും ഇയാള്‍ക്കെതിരെ മുമ്പും കേസുകളുള്ളതായും പോലീസ് പറഞ്ഞു.

error: Content is protected !!