ഗുണ്ടൽപേട്ട കാറും ലോറിയും കൂട്ടി ഇടിച്ച് അപകടം; പുൽപള്ളി സ്വദേശി മരിച്ചു

newsdesk

മൈസൂർ : ഗുണ്ടൽപേട്ട ദേശീയപാതയിൽ പച്ചക്കറി മാർക്കറ്റിന് സമീപത്ത് കാറും ലോറിയും കൂട്ടി ഇടിച്ച് അപകടം,പുൽപള്ളി സ്വദേശി മരിച്ചു .പുൽപ്പള്ളി സ്വദേശി സുന്ദരേശൻ (60) ആണ് മരിച്ചത്. സുന്ദരേശന്റെ ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകൻ്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർ പരിക്കുകളോടെ ഗുണ്ടൽപേട്ട ആശുപത്രിയിൽ.ചികിത്സയിലാണ്.
ഇന്ന് ഉച്ചയോടെ ബംഗ്ളൂരുവിലുള്ള മകൻ്റെ അടുത്തേക്ക് പോവുമ്പോളായിരുന്നു അപകടം

error: Content is protected !!