
കോഴിക്കോട്: ഖാദി മേഖലയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ആവശ്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണം ഖാദി മേള 2023’ ന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം .
ആദ്യവിൽപ്പനയും, സമ്മാനകൂപ്പൺ വിതരണവും മന്ത്രി നിർവഹിച്ചു. ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് പ്രമോദ് കെ. പ്രഭാകർ ആദ്യവിൽപ്പന ഏറ്റുവാങ്ങി. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ലീഡ് ഡിസ്ട്രിക്ട് മാനേജർ ടി.എം മുരളീധരൻ, ഖാദി സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ സർവീസ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. ഖാദി ബോർഡ് ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി സ്വാഗതവും പ്രൊജക്ട് ഓഫീസർ കെ.ഷിബി നന്ദിയും പറഞ്ഞു.