പ്രാർത്ഥനകൾ ബാക്കി ; ആൻ മരിയ യാത്രയായി

newsdesk

കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിനി ആൻ മരിയ (17) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ് ആൻ മരിയ.

ജൂൺ ഒന്നിന് പള്ളിയിലെ കുർബാനയ്ക്കിടെയാണ് ആൻ മരിയയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു . അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് വളരെ പെട്ടെന്ന് ആംബുലൻസിന് കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്.കഴിഞ്ഞ മാസം ആൻ മരിയയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെയോടെ അന്ത്യം സംഭവിച്ചു . സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.

error: Content is protected !!