മുതലപ്പൊഴിയിൽ പതിനാറ് പേരടങ്ങുന്ന വള്ളം മറി‌‌ഞ്ഞു, എല്ലാവരെയും രക്ഷപ്പെടുത്തി

newsdesk

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. വർക്കല സ്വദേശികളായ പതിനാറുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റ കഹാർ, റൂബിൻ എന്നിവരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി. വർക്കല സ്വദേശിയായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബുറാഖ്‌ എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്‌സ്‌മെന്റുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

error: Content is protected !!