
NEWSDESK
താമരശ്ശേരി: തച്ചംപൊയിലിൽ ഇന്നോവ കാറിടിച്ച് പരിക്കേറ്റ പുതിയാറമ്പത്ത് മുജീബ് റഹ്‌മാന് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.
കോഴിക്കോട് സെക്കന്റ് അഡീഷണൽ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി ആർ.മധുവാണ് വിധിച്ചത്. നാഷണൽ ഇൻഷുറൻസ് കമ്പനിയാണ് വിധി പ്രകാരം നഷ്ടപരിഹാരം നൽകേണ്ടത്.
2019 നവംബർ ഒന്നിന് താമരശ്ശേരി തച്ചംപൊയിലിൽ നടന്ന അപകടത്തിൽ മുജീബിനെ ഇന്നോവ ഇടിച്ചായിരുന്നു പരുക്കേറ്റത്.