
NEWSDESK
കോഴിക്കോട്: ബൈക്കിലെത്തിയ സംഘം റോഡരികില്‍നിന്ന രണ്ടുപേരെ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ച് കടന്നുകളഞ്ഞു. മാറാട് സ്വദേശി ഷാഹില്‍(22) നെ പരിക്കുകളോടെ പോലീസ് ഗവ. ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമന്‍ പരാതിയില്ലെന്നും ആശുപത്രിയിലേക്ക് പോകുന്നില്ലെന്നും പറഞ്ഞ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപത്തുവെച്ച് തിങ്കളാഴ്ച 12മണിയോടെ ആയിരുന്നു ആക്രമണം.
സിറ്റി കണ്‍ട്രോള്‍ റൂം എസ്.ഐ. എ.കെ സൈനുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുന്നതായി കസബ പോലീസ് അറിയിച്ചു.