കണ്ണൂരില്‍ സഹകരണ സൊസൈറ്റിയിലെ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

newsdesk

കണ്ണൂര്‍: ജീവനക്കാരിയെ സഹകരണ സൊസൈറ്റി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രികള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയിലാണ് സംഭവം. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീന ആണ് മരിച്ചത്.

രാവിലെ 11.30ഓടെയാണ് സീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൊസൈറ്റിയുടെ താഴത്തെ നിലയില്‍ ചായ ഉണ്ടാക്കാനായി പോയ സീനയെ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതായതോടെ മറ്റൊരു ജീവനക്കാരി താഴത്തെ മുറിയില്‍ നോക്കിപ്പോയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഉടന്‍ പരിസരത്തുള്ളവരെ വിളിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട് .

error: Content is protected !!