കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

newsdesk

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയുമായ വക്കം പുഷോത്തമൻ അന്തരിച്ചു. 96 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം.മിസോറം, ത്രിപുര മുൻ ഗവർണറും ആന്തമാൻ നിക്കോബാർ മുൻ ലെഫ്. ഗവർണറുമാണ്.

രണ്ടു തവണ കേരള നിയമസഭയിൽ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായിരുന്നു. രണ്ടു തവണ ആലപ്പുഴയിൽനിന്നുള്ള ലോക്‌സഭാംഗമായി .

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കരുടെയും ഭവാനിയുടെയും മകനായി 1928 ഏപ്രിൽ 12നാണ് ജനനം. നിയമത്തില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം 1946ൽ സ്റ്റുഡന്‍റ്സ് കോൺഗ്രസ് വഴിയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1953ൽ വക്കം ഗ്രാമപഞ്ചായത്ത് അംഗമായായിരുന്നു പൊതുരാഷ്ട്രീയ ജീവിതത്തിനു തുടക്കം. പിന്നീട് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചു

error: Content is protected !!