ധാർമ്മിക വിദ്യാഭ്യാസത്തിന്റ പ്രസക്തി വർദ്ധിക്കുന്നു: വിസ്ഡം

WebDesk

മുക്കം: ബന്ധങ്ങളെയും മൂല്യങ്ങളെയും നിരാകരിക്കണമെന്ന വാദത്തിന്റെ അപകടങ്ങളും പ്രത്യാഘാതങ്ങളും നേർക്കുനേർ അനുഭവപ്പെടുന്ന സമകാലിക സാഹചര്യത്തിൽ ,ധാർമ്മിക വിദ്യാഭ്യാസത്തിന്റ പ്രസക്തി വർധിച്ച് വരികയാണെന്ന് വിസ്ഡം വിദ്യാഭ്യാസ ബോർഡ് മുക്കം ‘അൽ ഹിക്മ’ മദ്റസാ പ്രവേശനോൽഘാടന സംഗമം അഭിപ്രായപ്പെട്ടു.
മദ്റസാ പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ അടർത്തിയെടുത്ത് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ദു:ശക്തികളെ മാതൃകാപരമായി ശിക്ഷിക്കാൻ അധികാരികൾ തയ്യാറാകണം.
രാജ്യത്തിന്റ പൈതൃകത്തെയും സംസ്കാരത്തെയും ചരിത്രത്തെയും പരാമർശിക്കുന്ന പാഠഭാഗങ്ങൾ നീക്കം ചെയ്ത് വിദ്യാഭ്യാസത്തെ വർഗീയവൽകരിക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.
വൈജ്ഞാനികമായി ഇത്തരം വർഗ്ഗീയ വിഭജനങ്ങളെ നേരിടാൻ സമൂഹം അറിവ് നേടണമെന്നും അൽ ഹിക്മ മദ്റസാ സംഗമം അഭിപ്രായപ്പെട്ടു
വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ലാ വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച പ്രവേശനോൽഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈേഷൻ ജില്ലാ പ്രസിഡന്റ് ബഷീർ വി. ടി ഉൽഘാടനം ചെയ്തു.വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ചെയർമാൻ ഐ.പി മൂസ അധ്യക്ഷത വഹിച്ചു. വിസ്ഡം മദ്റസാ പൊതു പരീക്ഷയിലെ റാങ്ക് ജേതാക്കൾക്ക് വിസ്ഡം യൂത്ത് ജോയിൻ സെക്രട്ടറി ഭാരവാഹി അസീൽ സി.വി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ ജോയിൻ സെക്രട്ടറി അസ്‌ലം ബേപ്പൂർ എന്നിവർ അവാർഡ് ദാനം നിർവഹിച്ചു.
മുക്കം നഗരസഭ ചിയർമാൻ പി.ടി ബാബു അഥിതിയായി. അൽ ഹിക്മ അധ്യാപകരായ ഇംതിയാസ്സ് മൗലവി, അർഷദ് ബി, മനാഫ് മദനി, മുർഷിദ് കരമൂല, ഷബീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!