ട്രെയിൻ അപകടത്തിൽപെട്ട രക്തം ആവശ്യമുള്ളവർക്ക് എത്രയും പെട്ടന്ന് എത്തിക്കണം; ആരാധകരോട് ചിരഞ്ജീവി

WebDesk

അപകടമേഖലയുടെ പരിസരത്തുള്ളവർ ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണമെന്ന് ആരാധകരോട് ചിരഞ്ജീവി. രക്തം ആവശ്യമുള്ളവർക്ക് അതെത്തിച്ചുനല്കണമെന്നും രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒറീസയിലെ ദാരുണമായ കോറോമാണ്ടൽ എക്‌സ്‌പ്രസ് അപകടത്തിലും മരണത്തിലും ഞെട്ടിയെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് താൻ മനസിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

error: Content is protected !!