മഞ്ചേരിയിൽ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

WebDesk

മഞ്ചേരിയിൽ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട
മലപ്പുറം എക്സൈസ് ഇന്റലിജിൻസ് വിഭാഗവും
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്കോഡും മഞ്ചേരിയിൽ വച്ച് നടത്തിയ പരിശോധനയിൽ 500 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ പിടികൂടി. മലപ്പുറം കോണോംപാറ പുതുശ്ശേരി വീട്ടിൽ റിയാസ് ( 31 ), മലപ്പുറം പട്ടർക്കടവ് പഴങ്കരക്കുഴിയിൽ നിഷാന്ത്(23), പട്ടർക്കടവ് മൂന്നൂക്കാരൻ വീട്ടിൽ സിറാജുദ്ദീൻ (28)എന്നിവരാണ് പിടിയിലായത്.

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച KL14 S 1110 നമ്പർ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിലുള്ള ഇവരുടെ സുഹൃത്തായ മുഹമ്മദ് സാബിഖ്എന്നയാളാണ് ഇവർക്ക് മയക്കുമരുന്ന് അയച്ച് നൽകുന്നത് എന്നാണ് പ്രതികൾ നൽകിയ മൊഴി .എക്‌സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്.പി കെ, ഷിജുമോൻ. ടി,പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ കെ,ഷിബുശങ്കർ. കെ, സന്തോഷ്‌. ടി,സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺകുമാർ കെ എസ്, അഖിൽദാസ് ഇ, നിതിൻ ചോമരി, സച്ചിദാസ് വി, സഫീർ അലി കെ, വിനീഷ് പി ബി, അരുൺ പി, എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!