ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ പിടിയിൽ

WebDesk

തിരുവനന്തപുരം വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ പിടിയിൽ. മേൽവെട്ടൂർ സ്വദേശിയായ ആദർശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻ മേലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ഈ മാസം പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എന്നാൽ കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വർക്കലയിൽ സർവീസ് നടത്തുന്ന ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് 24 കാരനായ ആദർശ്. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

error: Content is protected !!