
WebDesk
നടുറോഡിൽ റീൽസെടുക്കാൻ ഹൈവേയിൽ കാർ നിർത്തിയ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. വൈശാലി ചൗധരി ഖുതെയ്ൽ എന്ന യുവതിക്കെതിരെയാണ് നടപടി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇൻസ്റ്റഗ്രാമിൽ 6,52,000 ഫോളോവേഴ്‌സുള്ള വൈശാലിയുടെ ഏറ്റവും പുതിയ റീലിൽ പെൺകുട്ടി ഹൈവേയിൽ നടുറോഡിൽ കാർ നിർത്തുന്നതും അതിൽ നിന്നങ്ങി റോഡിനരികിൽ വിവിധ പോസുകളിൽ നിൽക്കുന്നതും കാണാം.