
WebDesk
73ാമത്തെ വയസിൽ പത്താം ക്ലാസ് പരീക്ഷ പാസായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മഹേഷിന്റെ പ്രതികാരത്തിൽ ജിംസന്റെ അമ്മയായി വേഷമിട്ട താരമാണ് ലീന ആന്റണി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തൈക്കാട്ടുശേരി സ്വദേശിയായ ലീന പരീക്ഷയെഴുതിയത്. കെമിസ്ട്രിക്കും കണക്കിനും പരാജയപ്പെട്ടിരുന്നെങ്കിലും സേ പരീക്ഷ എഴുതി ജയിക്കുകയായിരുന്നു
ഇനി പ്ലസ് വണിന് ചേരാൻ ഒരുങ്ങുകയാണ് ലീന. പത്താംക്ലാസ് കഴിഞ്ഞതോടെ സ്പോക്കൺ ഇംഗ്ലിഷും കലാമണ്ഡലം അശ്വതിയുടെ കീഴിൽ കൂടിയാട്ടവും പഠിക്കുന്നുണ്ട് പഠിക്കുന്നുണ്ട് ലീന. മന്ത്രി ശിവൻകുട്ടിയടക്കമുള്ളവർ ലീനയുടെ വിജയത്തിൽ അനുമോദനം അറിയിച്ചിരുന്നു. പലവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിയ നിരവധി പേരാണ് സാക്ഷരതാ മിഷന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം പൂർത്തിയാക്കിത്.