ധനുമാസത്തിലെ തിരുവാതിര നാൾ കൊണ്ടാടി മലയാളികൾ….

WebDesk

കൈലാസാധിപനായ ശ്രീപരമേശ്വരന്‍റേ ജന്‍‌മം കൊണ്ട് പുണ്യമാര്‍ന്ന സുദിനമാണ് ധനുമാസത്തിലെ തിരുവാതിര. മകയിരം നക്ഷത്രവും തിരുവാതിരയും ചേര്‍ന്ന തിരുവാതിരയാണ് പരമശിവന്റെ പിറന്നാള്‍ ദിനം. പാര്‍വതി ദേവിയുടെ കഠിന തപസിന്റെ ഫലമായി പരമശിവന്‍ ദേവിയെ പരിണയിക്കാന്‍ സമ്മതിച്ചത് ഈ ദിനത്തിലാണെന്നും ഐതിഹ്യമുണ്ട്. വിവാഹിതരായവർ ദീർഘ മംഗല്യത്തിനും കന്യകമാർ ഇഷ്ട്ട മംഗല്യത്തിനുമായാണ് തിരുവാതിര നോയമ്പ് നോൽകുന്നത്. തിരുവാതിരകളി, തിരുവാതിര വ്രതം, ഉറക്കമൊഴിക്കല്‍, പാതിരാപൂചൂടല്‍, തുടിച്ചുകുളി എന്നിവയെല്ലാം മുറപോലെ ആഘോഷിച്ചാണ് സ്ത്രീകള്‍ ധനുമാസത്തിലെ തിരുവാതിര കൊണ്ടാടുന്നത്.

error: Content is protected !!