
Web Desk
കേരളത്തിൽ വർധിച്ചുവരുന്ന തെരുവുനായ അക്രമണത്തിന്റെയും, പേവിഷബാധയുടെയും പശ്ചാത്തലത്തിൽ സെപ്റ്റംബർ 28 ലോക പേവിഷബാധ ദിനത്തോട് അനുബന്ധിച്ചു മുക്കം കെ എം സി ടി മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പേവിഷബാധക്കെതിരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഹെൽത്ത് കെയർ വർക്കേഴ്സ്, പ്രൊഫഷനൽസ്, വിദ്യാർഥികൾ എന്നിവർക്കായി നടത്തുന്ന വിവിധ കാര്യപരിപാടികൾ താഴെ കൊടുക്കുന്നു.
സെപ്റ്റംബർ 26 തിങ്കൾ : മൃഗങ്ങളോട് എങ്ങനെ പെരുമാറണം? – സംസ്ഥാനതല വെബിനാർ – ഡോക്ടർസ്, വെറ്റിനറി, പിജി വിദ്യാർഥികൾ, മൃഗസംരക്ഷണ പ്രവർത്തകർ എന്നിവർക്ക്.
സെപ്റ്റംബർ 27 ചൊവ്വ : ഫീൽഡ് തല ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം – FHC ചൂലൂർ
സെപ്റ്റംബർ 28 ബുധൻ : മൃഗങ്ങളുടെ കടിയേറ്റാൽ വേണ്ട ചികിത്സ – ജൂനിയർ ഡോക്ടർസിന്
സെപ്റ്റംബർ 29 വ്യാഴം : ഫീൽഡ് തല ആരോഗ്യപ്രവർത്തകർക്കും കമ്മ്യൂണിറ്റി വളണ്ടിയർമാർക്കും പരിശീലന പരിപാടി – CHC മുക്കം
സെപ്റ്റംബർ 30 വെള്ളി : കമ്മ്യൂണിറ്റി മെഡിസിൻ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന പാനൽ ഡിസ്കഷൻ – NIT കാലിക്കറ്റ്
വിശദവിവരങ്ങൾക്ക് contact Dr Manju – 8848945160