മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 5.38 കോടിയുടെ 12 കിലോ സ്വർണം പിടികൂടി

Web Desk

മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 5.38 കോടി രൂപ വിലമതിക്കുന്ന പന്ത്രണ്ട് കിലോഗ്രാം സ്വർണം എയർപോർട്ട് കസ്റ്റംസ് അധികൃതർ പിടികൂടി. സുഡാനിലെ യാത്രക്കാർ ധരിച്ചിരുന്ന പ്രത്യേകം രൂപകല്പന ചെയ്ത ബെൽറ്റിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ 6 പേർ പിടിയിൽ.
കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, ഇയാളെ സഹായിക്കാൻ ചിലർ എത്തിയതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. ആകെ ആറുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 5 പേർ കള്ളക്കടത്തുകാരെ സഹായിച്ചവരാണ്. കണ്ടെടുത്ത സ്വർണത്തിന് അഞ്ച് കോടിയിലധികം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്.

error: Content is protected !!