ഇന്ന് അഷ്ടമിരോഹിണി; വീഥികള്‍ അമ്പാടിയാവും

Web Desk

ഇന്ന് ശ്രീകൃഷ്ണ ജയന്തി. അലങ്കരിച്ച വീഥികളിൽ പീലി ചൂടി ഉണ്ണിക്കണ്ണൻമാർ നിറയും. ബാല​ഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകളാണ് നടക്കുക. രാധാ,കൃഷ്ണ വേഷമണിഞ്ഞ് കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തുകൂടുന്നതോടെ വൃന്ദാവനത്തിന് സമാനമായ കാഴ്ചകളാണ് ഒരുങ്ങുക. ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം പ്രത്യേക ചടങ്ങുകൾ ഉണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആഘോഷം കൂടിയാണ് ഇത്തവണത്തേത്.

error: Content is protected !!