കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം. നേതാവും സംഘവും വീടുകയറി ആക്രമിച്ചു

Web Desk

തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം. പഞ്ചായത്ത് അംഗവും സംഘവും വീട്ടില്‍ കയറി ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, മണ്ഡലം നേതാവ് ആന്റോ ആന്റണി എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി ആക്രമിച്ചത്. സി.പി.എം. പ്രാദേശിക നേതാവും പഞ്ചായത്ത് അംഗവുമായ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാള്‍ കമ്പി വടികൊണ്ട് അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി മനുവിന്റെ വീട്ടിലേക്കാണ് ബൈജുവും സംഘവും ഇരച്ചെത്തിയത്. തുടര്‍ന്ന് കമ്പി വടികൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മനുവും ആന്റോയും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതില്‍ പ്രകോപിതരായാണ് സി.പി.എം. നേതാവും സംഘവും അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം, ഇത് രാഷ്ട്രീയവിഷയമല്ലെന്നും അതിര്‍ത്തി തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.

error: Content is protected !!