കരിപ്പൂരിൽ വൻ സ്വർണവേട്ട; സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ പിടിയിൽ

Web Desk

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ പിടിയിലായി. ജീവനക്കാരൻ മുഹമ്മദ് ഷമീമാണ് സ്വർണം ഒളിപ്പിച്ചു കടത്തുമ്പോൾ പിടിയിലായത്.
2647 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച ജീവനക്കാരനെ സിഐഎസ്എഫ് ആണ് പിടികൂടിയത്. റൺവേയോട് ചേർന്ന ഭാഗത്തുനിന്നാണ് പരിശോധനക്കിടെ ജീവനക്കാരൻ പിടിയിലായത് .

error: Content is protected !!