കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടി

Web Desk

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസിന്റെ സ്വര്‍ണവേട്ട. ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 1749.8 ഗ്രാം സ്വര്‍ണമാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദില്‍ നിന്ന് പോലീസ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച പുലര്‍ച്ചെ അബുദാബിയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് മുസാഫിര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്യുകയായിരുന്നു.

error: Content is protected !!