സിഎഎ പ്രതിഷേധം; തമിഴ്‌നാട്ടിൽ പിൻവലിച്ചത് 2282 കേസ്, കേരളത്തിൽ വെറും 34

Web Desk

കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഒളിച്ചുകളിച്ച് എൽഡിഎഫ് സർക്കാർ. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ 2021 ഫെബ്രുവരി 24നാണ് മന്ത്രിസഭ തീരുമാനമെടുത്തത്. കേസുകൾ പിൻവലിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ പ്രതികൾ 6847. ഈ കേസുകളിൽ 34 എണ്ണം മാത്രമാണ് പിൻവലിച്ചത് എന്ന് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ചോദ്യത്തിന് ചൊവ്വാഴ്ച മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയില്‍ പറയുന്നു. പിൻവലിച്ച ഈ 34 കേസുകളിൽ 28 എണ്ണം കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തവയാണ്. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒന്നു പോലും പിൻവലിച്ചിട്ടില്ല.

error: Content is protected !!