യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി വെള്ളിയാഴ്ച പരി​ഗണിക്കും

Web Desk

നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടൻ വിജയ് ബാബു സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരി​ഗണിക്കും. കഴിഞ്ഞ ആഴ്ച പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. കേസന്വേഷണത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് വിജയ് ബാബുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യമായിരിക്കും അന്വേഷണസം​ഘം ഉന്നയിക്കുക. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ഏകദേശം മുപ്പതോളം പേരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുള്ളത്.

error: Content is protected !!