സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് പരിസ്ഥിതി ദിനാചരണം

Web Desk

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് പരിസ്ഥിതി ദിനം ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. ഒരേയൊരു ഭൂമി എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞയും എടുക്കാം. വൃക്ഷത്തെ നടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്‌കൂളുകളില്‍ നടത്താം. നേമം മണ്ഡലത്തിലെ കാലടി സ്‌കൂളില്‍ ഇന്ന് വൈകീട്ട് മൂന്നുമണിയ്ക്ക് പരിസ്ഥിതി ദിനാചരണ പരിപാടി മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

error: Content is protected !!