
Web Desk
പതിനഞ്ചാം കേരള നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയാകാന്‍ ഉമാ തോമസ്. തൃക്കാക്കരയില്‍ മികച്ച ഭൂരിപക്ഷവുമായാണ് മുന്‍ എംഎല്‍എ പി.ടി.തോമസിന്റെ പ്രിയപത്‌നി നിയമനിര്‍മാണ സഭയിലേക്ക് വരുന്നത്. ഈ സഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എയും യുഡിഎഫ് രണ്ടാമത്തെ വനിതാ എംഎല്‍എയുമാണ് ഉമാ തോമസ്. വടകരയില്‍ മത്സരിച്ചു വിജയിച്ച കെ.കെ.രമയാണ് നിലവില്‍ പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎല്‍എ.2016ല്‍ എട്ട് വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. ഇത് 2021ലെ തെരഞ്ഞെടുപ്പില്‍ വനിത പ്രാതിനിധ്യം 11 ആയി ഉയര്‍ന്നു. 2016ല്‍ യുഡിഎഫിന് ഒരു വനിതാ അംഗം പോലുമില്ലായിരുന്നു. 2019ല്‍ അരൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ഷാനിമോള്‍ ഉസ്മാന്‍ സഭയിലെത്തി.
എന്നാല്‍ 2021ലെ തെരഞ്ഞെടുപ്പില്‍ ഒരു വനിതാ പ്രതിനിധിയെ പോലും കോണ്‍ഗ്രസിന് സഭയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. യുഡിഎഫ് ഘടക കക്ഷയല്ലെങ്കിലും ആര്‍എംപി സ്ഥാനാര്‍ഥിയായി വടകരയില്‍ മത്സരിച്ചു വിജയിച്ച കെ.കെ.രമയാണ് പ്രതിപക്ഷ നിരയിലെ ഏക വനിത നിയമസഭാംഗം.