
Web Desk
തൃക്കാക്കരയിൽ കെ.എസ്.അരുൺകുമാർ ഇടതുസ്ഥാനാർഥിയാകാൻ സാധ്യത. സിപിഎം എറണാകുളം ജില്ലാകമ്മിറ്റി അംഗമാണ്. യുഡിഎഫ് സ്ഥാനാർഥിയായി പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കഴിഞ്ഞദിവസം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, എൽഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇന്ന് വൈകിട്ട് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.