എട്ട് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം; 72 വയസ്സുകാരന് 65 വർഷം കഠിനതടവ്

Web Desk

എട്ടു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ 72 വയസ്സുകാരന് 65 വർഷം കഠിന തടവ്. എട്ടു വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയോട് വീട്ടിലെ അടുക്കളയിൽവച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് കേസ്. മുളഞ്ഞൂർ പാഞ്ഞാകൊട്ടിൽ അപ്പു എന്നയാൾക്കാണ് കോടതി 65 വർഷം കഠിന തടവ് വിധിച്ചത്. ഇതിനു പുറമെ രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും പട്ടാമ്പി അതിവേഗ പോക്സോ കോടതി വിധിച്ചു. പിഴസംഖ്യ പെണ്‍കുട്ടിയ്ക്ക് നൽകാനും ജഡ്ജി സതീഷ് കുമാർ നിർദ്ദേശിച്ചു. ഇതുകൂടാതെ പാലക്കാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് ഉചിതമായ നഷ്ട പരിഹാരം നൽകാനും ഉത്തരവായി.
സംഭവം പുറത്തായതിനു പിന്നാലെ കേസ് റജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഒറ്റപ്പാലം എസ്ഐ എസ്. അനീഷ്, സിഐമാരായ എം.സുജിത്, ജയേഷ് ബാലൻ എന്നിവരായിരുന്നു. പ്രോസിക്യൂഷനു വേണ്ടി നിഷ വിജയകുമാർ ഹാജരായി. കേസിൽ പ്രോസിക്യൂഷനെ സഹായിച്ചത് പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി ആയിരുന്നു.

error: Content is protected !!