അടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം

Web Desk

പത്തനംതിട്ട അടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 26 വയസുകാരനേയും, പ്രായപൂർത്തിയാവാത്ത രണ്ടു പേരെയും പൊലീസ് പിടികൂടി.അടൂർ നെല്ലിമുകളിലെ ആളില്ലത്ത വീട്ടിൽ വച്ച് ഇന്നലെ വൈകിട്ടാണ് മദ്യം നൽകിയത്. മദ്യപിച്ച് കുഴഞ്ഞ് വീഴാറായ കുട്ടി ബന്ധുവിനെ ഫോണിൽ വിളിച്ചു. തുടർന്ന് കുട്ടിയെ അടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം പ്രതിയെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. കുട്ടിയെ മുൻപ് പീഡിപ്പിച്ച ബന്ധുവും അറസ്റ്റിലായി.

error: Content is protected !!